കൊഹ്‌ലി നായകനായ ടീം ലോകത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാണെന്ന് സച്ചിന്‍

CRICKET-AUS-IND

മുംബൈ:വിരാട് കൊഹ്‌ലി നായകനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തെ മികച്ച ടീമുകളിലൊന്നാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കല്‍.കൊഹ്‌ലിയുടെ ടീമിലെ ബാറ്റിങ്ങ് നിര കരുത്തുറ്റതാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീം ഒരുപോലെയാണെന്നും സച്ചിന്‍ പറഞ്ഞു.ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയം മാത്രം ലക്ഷ്യമിട്ട് പിച്ച് നിര്‍മ്മിക്കുന്ന രീതി അവസാനിപ്പിക്കണം. പച്ചപ്പ് നിറഞ്ഞ പിച്ചുകള്‍ കൂടി നമുക്ക് ആവശ്യമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും അത്തരം പിച്ചുകളിലാണ് കളിക്കണ്ടത്.ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തരം പിച്ചുകളാണ് വേണ്ടത്. ഒന്ന് പച്ചപ്പ് നിറഞ്ഞതും മറ്റൊന്ന് ടേണിങ് ട്രാക്ക്‌സും. അങ്ങനെ ചെയ്താല്‍ ഏത് സാഹചര്യത്തിലും ഇന്ത്യയ്ക്ക് കളിക്കാന്‍ കഴിയും.വിദേശ സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന വിധത്തില്‍ ടീമിനെ കരുത്തുറ്റതാക്കണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാത്തതിന്റെ പേരില്‍ കായിക താരങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അവരുടെ കായിപ്രകടനത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. കായികമായി മെച്ചപ്പെടാന്‍ രാജ്യത്ത് അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login