കോടതിയില്‍ സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന് ഫെനി

തിരുവനന്തപുരം:  സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിത കോടതിയില്‍ ശബ്ദം കുറച്ചാണ് സംസാരിച്ചത്. മാത്രവുമല്ല മജിസ്‌ട്രേറ്റിന്റെ അടുത്ത് നിന്നാണ് അവര്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കുറെ ദൂരെയായിരുന്നുവെന്നും അതിനാല്‍ സരിത പറഞ്ഞതു മുഴുവന്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സരിത കോടതിമുറിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന് ഫെനി ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കി. 21 പേജ് രേഖാമൂലമുള്ള മൊഴിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ഒന്നും ചോദിച്ചില്ലെന്നും ഫെനി പറഞ്ഞു.അതെസമയം,സോളാര്‍ കേസ് പ്രതികളായ സരിതാ എസ്.നായരെയും ബിജു രാധാകൃ്ഷണനെയും ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു. കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേരെ വഞ്ചിച്ച കേസിലാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാനുണ്ടെന്ന് ബിജു രാധാകൃ്ഷണന്‍ വ്യക്തമാക്കി. ഇനിയുള്ള കേസുകള്‍ കോട്ടയത്തായതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന ബിജു രാധാകൃ്ഷണന്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് അപേക്ഷിച്ചു.

You must be logged in to post a comment Login