കോടമഞ്ഞില്‍ ഒരു പൈതൽ മല യാത്ര

കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…വരൂ…ഇവിടേക്ക്.. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്…പൈതല്‍ മലയിലേക്ക്…

തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതൽ മല..

കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്… തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും… പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. പ്രകൃതിയുടെ നിറചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതല്‍മല. കണ്ണൂരിന്‍റെ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്‍റേയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും. കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍, സൂര്യാസ്തമയത്തിന്‍റെ വര്‍ണവിസ്മയം, പൈതല്‍മല ഒരുക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍ ഏറെയാണ്

നനഞ്ഞ കാട്….. അത് തരുന്ന സുഖം…. അത് അനുഭവിച്ച് തന്നെ അറിയണം…. ചെറിയ ഒരു നടപ്പാതയിലൂടെ ഞങ്ങൾ നടന്നു….മരങ്ങൾ ഇല പൊഴിച്ച് വഴി മുഴുവൻ അലങ്കരിച്ചിരുന്നു. മരങ്ങൾക്കിടയിലൂടെ കോടമഞ്ഞ് വന്നു പോകുന്നുണ്ടായിരുന്നു. നടപ്പാതക്ക് കുറുകേ ഇടക്ക് ചെറിയ നീർച്ചാലുകൾ….

വിനോദ സഞ്ചാരികളുടെ പുതിയ പറുദീസയാണ് മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദ്രിശ്യങ്ങളും പൈതൽ മലയെ കാഴ്ച്ചയുടെ നവ്യാനുഭൂതി നല്കുന്നു . ഇത് ഞങള്‍ ലുടെ വിജയകരമായ മൂന്നാം യാത്രയ്ക്കാണ് .നമ്മുക്ക് പ്രകൃതിയെ അടുത്തറിയാൻ പ്രകൃതിയില അലിഞ്ഞു ,, മഴ നഞ്ഞു അതിന്റെ ഭാഗമാവാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് … പ്രകൃതിയെന്താനെന്നറിയാൻ ഞങള്‍ക് സാദിച്ചു . . വരും തലമുറയ്ക്കായി അവശേഷിക്കുന്ന പ്രകൃതി ഭംഗിയെങ്കിലും നമുക്ക് കാത്തു സൂക്ഷിക്കാം. കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതൽമല അഥവാ പൈതൽമല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.

You must be logged in to post a comment Login