കോടമഞ്ഞില്‍ പുതഞ്ഞ് പൈതല്‍മല..

 

കോടമഞ്ഞില്‍ പുതഞ്ഞ് പൈതല്‍മല.. നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം കൊച്ചുവീടുകള്‍. നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല….

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ (വൈതല്‍) മല. ജീപ്പ്/കാര്‍/ബൈക്ക്/ബസ് ഒക്കെ പൈതല്‍മല എന്‍ട്രി പോയിന്റ്/അടിവാരം വരെ പോകും. തലശേരിയില്‍ നിന്ന് വരുമ്പോള്‍ കണ്ണൂര്‍/തളിപറമ്പ ഒന്നും പോകേണ്ടത് ഇല്ല…. ഇരുചക്രവാഹനമോ/കാറോ ആണെങ്കില്‍ തലശേരി-ഇരിട്ടി-ഉളിക്കല്‍-പയ്യാവൂര്‍-ചന്ദനക്കാംപാറ-വഞ്ചിയം-വഞ്ചിയം കവല-പൈതല്‍മല ആണ് ഏറ്റവും ഷോര്‍ട്ട്.ഏറ്റവും വേഗത്തില്‍ പൈതല്‍ അടിവാരത്തില്‍ എത്തിച്ചേരാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം.അല്ലെങ്കില്‍ തലശേരി-ഇരിട്ടി-പയ്യാവൂര്‍-ചെമ്പേരി-കുടിയനമല-പൊട്ടന്‍പ്ലാവ് -പൈതല്‍ അടിവാരം വഴിയും തിരഞ്ഞെടുക്കാം.

 

You must be logged in to post a comment Login