കോടിയേരി അവധിക്ക് അപേക്ഷിച്ചിട്ടില്ല; താൽക്കാലിക സെക്രട്ടറിയില്ല’; വാർത്തകൾ അടിസ്ഥാന രഹിതം: സിപിഎം

തിരുവനന്തപുരം: ചികിത്സക്ക് വേണ്ടി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്ന വാർത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.വിശദീകരണക്കുറിപ്പ് ഇങ്ങനെ-ചികിത്സക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാർത്ഥം അവധിക്ക് അപേക്ഷ നൽകിയതായും പകരം താൽക്കാലിക സെക്രട്ടറിയെ നിയമിക്കുമെന്നുമായിരുന്നു മാധ്യമ വാർത്തകൾ. ആറുമാസത്തേക്ക് അവധിയിൽ പ്രവേശിക്കുമെന്നായിരുന്നു വാർത്ത.

You must be logged in to post a comment Login