കോട്ടക് മഹീന്ദ്രാ ബാങ്ക് “ഓണം ബൊനാന്‍സാ’ പ്രഖ്യാപിക്കുന്നു

കോട്ടക് മഹീന്ദ്രാ ബാങ്ക് നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കു  വേണ്ടി ഇന്ന് ഒരു പ്രത്യേക “ഓണം ബൊനാന്‍സാ’ പ്രഖ്യാപിച്ചു. ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ ഒരു നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍  അല്ലെങ്കില്‍ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി  ആരംഭിക്കുന്ന NRI ഇടപാടുകാര്‍ക്ക് കേരളത്തിലെ 60 പ്രീമിയം ഷോപ്പിംഗ് ആന്റ് ഡൈനിംഗ് ഔട്ട്‌ലെറ്റുകളില്‍ പ്രാബല്യമുള്ള രൂ. 30000 വിലയുള്ള ഡിസ്കൗണ്ട് വൗച്ചറുകള്‍ ലഭിക്കുന്നതാണ്. സെപ്തംബര്‍  മുതല്‍ രണ്ടു മാസത്തേക്കാണ് “ഓണം ബൊനാന്‍സാ’ വാഗ്ദാനം ചെയ്യപ്പെടുന്നത്, അത് അവര്‍ക്ക് ഷോപ്പിംഗിന്റെ ആനന്ദം മാത്രമല്ല നല്‍കുന്നത്, ഷോപ്പിംഗ് നടത്തുമ്പോള്‍ ലാഭം നേടാനും സഹായകമാകും.

KMB_Onam

കേരളത്തിലെ ഏഴു നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ട് – കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവല്ല, കണ്ണൂര്‍. കേരളത്തിലുള്ള KMB യുടെ ഏതെങ്കിലും ശാഖയില്‍ ഒരു NRE/NRO അക്കൗണ്ട് തുടങ്ങാനാഗ്രഹിക്കുന്ന NRIs ന് ഏതെങ്കിലും KMB ശാഖയെ സമീപിച്ച് അപ്രകാരം ചെയ്യാവുന്നതാണ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാം. അതല്ലെങ്കില്‍ 56767 ലേക്ക് വെറുതെ “NRI’ എന്ന് SMS അയച്ചാലും മതിയാകും. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് & ഹെഡ് ബ്രാഞ്ച് ബാങ്കിംഗ് വിരാട് ദീവാന്‍ജി പറഞ്ഞു, “”സക്രിയവും വ്യാപൃതവുമായ ഒരു NRI സമൂഹമുള്ള കേരള സംസ്ഥാനവുമായി ഞങ്ങള്‍ക്ക് ശക്തമായ ഒരു ബന്ധമാണുള്ളത്.

 

ഞങ്ങളുടെ NRI  ഇടപാടുകാരുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു, അവരുടെ സൗകര്യത്തിനു വേണ്ടി പ്രസക്തവും എന്നാല്‍ ലളിതവും നൂതനവുമായ ബാങ്കിംഗ് പരിഹാരങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഞങ്ങളുമായുള്ള അവരുടെ ബാങ്കിംഗ് അനുഭവം ആഹ്ലാദകരമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” പ്രസ്തുത വേളയില്‍ സംസാരിച്ചുകൊണ്ട് കോട്ടക് മഹീന്ദ്രാ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപക് ശര്‍മ്മ പറഞ്ഞു, “”ഞങ്ങളുടെ ഓണം ബൊനാന്‍സാ കേരളത്തിന്റെ സമ്പദ്ഘടയ്ക്കു വേണ്ടി വളരെയേറെ സംഭാവന നടത്തിയിട്ടുള്ള NRI സമൂഹത്തിനു വേണ്ടിയുള്ള വേറിട്ടുനില്‍ക്കുന്നതും അതുല്യവുമായ ബാങ്കിംഗ് പ്രസ്താവമാണ്.
സംസ്ഥാനവുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ മാര്‍ഗ്ഗമാണത്, അത് ചെയ്യുന്നതിന് ഓണത്തെക്കാള്‍ കൂടുതല്‍ ആഹ്ലാദകരമായ ഒരു അവസരത്തെപ്പറ്റി ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.”

You must be logged in to post a comment Login