കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു; ബിജെപി-സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം

കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി. അക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു.

ഡിവൈഎഫ്​ഐ പ്രവർത്തകർക്ക് ഇന്നലെ രാത്രി വേട്ടേറ്റിരുന്നു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്​.  രാത്രിയിൽ വിഷ്ണു ഭാര്യവീട്ടിലേക്ക് കാറിൽ പോകവേ​ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്​എസാണെന്ന് സിപിഐഎം ആരോപിച്ചു.

You must be logged in to post a comment Login