
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനാൽ മാറ്റി വെയ്ക്കുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും സ്ഥാനാർത്ഥികളെ നിർത്തിയതോടെ യുഡിഎഫ് പ്രതിസന്ധിയിലാകുകയും ഇന്നത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെ 11 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നും നാളെ ക്വാറം ബാധകമാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസ് കേരള കോൺഗ്രസിന് ജൂലൈ മുതൽ വിട്ടു നൽകിയതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ കേരള കോൺഗ്രസ് എം പിളർന്നതോടെ ഈ സ്ഥാനത്തെച്ചൊല്ലി തർക്കം ഉയരുകയായിരുന്നു.
You must be logged in to post a comment Login