കോട്ടയത്ത് പത്ത് വയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു

കോട്ടയം കൈപ്പുഴയില്‍ പത്ത് വയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു.നെടുംതൊട്ടിയില്‍ ഷാജിയുടെ മകന്‍ രാഹുലാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതൃസഹോദരി വിജയമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം.

22hangഇന്ന് പുലര്‍ച്ചെ 2.30 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാജി വിദേശത്താണുള്ളത്.  ഷാജിയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് രാഹുല്‍ താമസിച്ചിരുന്നത്. ഷാജിയും ഭാര്യയും പരസ്പരം അകന്നാണ് കഴിയുന്നത്. ഇരുവരും വിവാഹ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വിജയമ്മ കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ നിന്നും കോട്ടയത്തുള്ള വീട്ടില്‍ എത്തിയത്. തന്റെ സഹോദരനെ രക്ഷിക്കാനാണ് കുട്ടിയെ കൊന്നതെന്ന് വിജയമ്മ പൊലീസില്‍ മൊഴി നല്‍കി.

You must be logged in to post a comment Login