കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനോടു നിര്‍ദ്ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു.

മണര്‍കാട് സ്വദേശി നവാസാണ് കോട്ടയം മണര്‍കാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എത്തി നവാസിനെ കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ജീവനൊടുക്കിയത്.

 

You must be logged in to post a comment Login