കോട മഞ്ഞിന്റെ പട്ടുടത്ത് പത്തനംതിട്ടയെ സുന്ദരിയാക്കിയ ഗവി

  • ലിന്‍സി ഫിലിപ്പ്‌സ്

അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഓരോ നിമിഷവും അദ്ഭുതപ്പെടുത്തുകയാണ്. കാടിന്റെ ഹൃദയത്തിലൂടെ, കാടിന്റെ സ്പന്ദനവും വശ്യതയും തൊട്ടറിഞ്ഞ് ചെയ്യുന്ന യാത്ര ജീവിതത്തില്‍ തന്നെ എന്നും ഒരു മുതല്‍ക്കൂട്ടാണ്. നല്ല പാഠങ്ങളാണ് ഗവി സമ്മാനിക്കുന്നത്.

ഗവി അത്ര ഓര്‍ഡിനറി സ്ഥലമല്ല. ഓര്‍ഡിനറി സിനിമ കണ്ടവര്‍ക്ക് ഗവിയും ഗവിയിലെ ആളുകളും ഗവിയിലെ കാഴ്ചകളും ഒക്കെ മനസ്സിന് കുളിര്‍മയേകുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു നല്ല യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ജോലിയുടെ എല്ലാ തിരക്കും ഒഴിച്ച് വെച്ചിട്ട് കുടുംബവുമൊത്ത് ഒരു നല്ല യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. അതും ഗവി പോലുള്ള സ്ഥലത്തേക്ക്. ഗവിയുടെ വന്യ സൗന്ദര്യം ഉള്ളില്‍ പ്രണയവും പ്രകൃതി സ്‌നേഹം വര്‍ദ്ധിപ്പിക്കും 2011 ന് ശേഷം ആണ് ഗവിയുടെ വന്യ സൗന്ദര്യം കേരളം തിരിച്ചറിഞ്ഞത് ഇപ്പോള്‍ ഗവി കാണുവാന്‍ വേണ്ടി വരുന്നവരുടെ തിരക്കാണ്. എന്നാല്‍ ഇവിടെ വരുന്നവര്‍ക്ക് ഗവിയെ അടുത്തറിയാന്‍ സാധിക്കുന്നത് ഒരു പരിധി വരെ മാത്രം. മണ്ണിനെയും പ്രകൃതിയെയും കാടിന്റെ മനോഹാരിതയ്ക്കപ്പുറമുള്ള വന സൗന്ദര്യവും തിരിച്ചറിയുന്നവര്‍ക്ക് ഗവി സുന്ദരമായ കാഴ്ചയുടെ വിരുന്നാണ് ഒരുക്കി നല്‍കുന്നത്. വിനോദ സഞ്ചാരികളില്‍ പലര്‍ക്കും ഗവി നവ്യാനുഭവമാണ്.

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോര്‍പ്പറേഷന്‍ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങള്‍ നിലവിലുണ്ട്. വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളില്‍ ഒന്നാണ് ഗവിയിലേത്. സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. വള്ളക്കടവില്‍ നിന്നും 17 കിലോമീറ്റര്‍ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂര്‍വ്വമായ ശാന്തതയും കാടിന്റെ സ്വച്ഛതയ്ക്കപ്പുറം ശുദ്ധവായുവിന്റെ സാന്നിധ്യവും തിരിച്ചറിയാം. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടുത്തെ കുന്നിന്‍ പുറത്തു നിന്ന് നോക്കിയാല്‍ ശബരിമലയുടെ ഒരു വിദൂര ദര്‍ശനം വരെ സാധ്യമാണ്. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്‌നേഹികളെ ആകര്‍ഷിക്കാറുണ്ട്. പക്ഷിനിരീക്ഷകര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.

അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഓരോ നിമിഷവും അദ്ഭുതപ്പെടുത്തുകയാണ്. കാടിന്റെ ഹൃദയത്തിലൂടെ, കാടിന്റെ സ്പന്ദനവും വശ്യതയും തൊട്ടറിഞ്ഞ് ചെയ്യുന്ന യാത്ര ജീവിതത്തില്‍ തന്നെ എന്നും ഒരു മുതല്‍ക്കൂട്ടാണ്. നല്ല പാഠങ്ങളാണ് ഗവി സമ്മാനിക്കുന്നത്. അറിവിന്റെയും പ്രകൃതിയുടെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍. ഉള്ളു തുറന്നു കാണാന്‍ ആഗ്രഹം വേണം. അപ്പോഴെ കാണുകയുള്ളു. അതിലൂടെ നന്മകളുടെ പാഠങ്ങള്‍ ജീവിതത്തിലേക്ക് പ്രവഹിക്കുകയുള്ളു. മഞ്ഞിന്റെ തട്ടമിട്ട പ്രകൃതി, വെള്ള പുതച്ച് നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നെന്ന് തോന്നി പോകും. കോട മഞ്ഞിന്റെ താഴ്വരയിലേക്ക് സ്വാഗതം അരുളുന്നത് തണുത്ത കാറ്റാണ്. ഇനി നട്ടുച്ചയാണെങ്കിലും ഇവിടെ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന അന്തരീക്ഷമാണ് ഈ മണ്ണിനെ തൊട്ടു തലോടുന്നത്. ആനക്കൂട്ടങ്ങള്‍ക്ക് പുറമേ നീലഗിരി താര്‍ എന്ന വരയാട്, സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ സൈ്വര വി. മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയില്‍ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിള്‍ സഫാരിയും സാധ്യമാണ്.

പുതുമയുള്ള കാഴ്ചകള്‍ക്കിടെയിലെ അപകടങ്ങളെയും നാം അടുത്തറിയണം. അതുകൊണ്ട് തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വ്യക്തിയെ ചെറുതായി കാണരുത്. കാടിനെ അറിയുന്നവര്‍ക്ക് അപകടങ്ങളെ മണത്തറിയാന്‍ സാധിക്കും. മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കാതിരിക്കുവാന്‍ ചില സമയങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഗവി പരിമിതികളാള്‍ അസ്വസ്ഥത അനുഭവിക്കുന്നെന്നാണ് പലരുടെയും പരാതി.

വികസനം വന്നാല്‍, കാട് നാടാവും, പിന്നെ ടൂറിസത്തിന് സാധ്യതയില്ലാതാവും. കാടിന്റെ വശ്യതയിലും അവിടുത്തെ ആവാസ വ്യവസ്ഥയിലും മാത്രം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജീവികള്‍ക്ക് വികസനം മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കും. എന്നാല്‍ അത്യാവശ സൗകര്യങ്ങള്‍ വേണ്ടെന്നു പറയുകയല്ല. യാത്രയ്ക്കിടെയില്‍ രസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും തടസ്സമാകുന്നത് മൊബൈലാണ്. എന്തായാലും ഇവിടെയെത്തിയാല്‍ മൊബൈല്‍ പ്രശ്‌നം സ്ൃഷ്ടിക്കില്ല. കാരണം, മൊബൈല്‍ ടവറുകളുടെ പരിധിക്കു പുറത്തായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ യാത്രയുടെ ഹരം തകര്‍ന്നു പോകുകയില്ല.

 

 

You must be logged in to post a comment Login