കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു; ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല: കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐ ഗ്രൂപ്പിന്റെ ചരട് വലിക്കുന്ന കെസി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ ശ്രദ്ധവയ്ക്കുമ്പോള്‍ ബാക്കി പത്തൊന്‍പതെണ്ണം നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുകയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വയനാട്ടില്‍ ശക്തമായ മത്സരം ഇടത് മുന്നണി നടത്തും. ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

You must be logged in to post a comment Login