കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നുവെന്ന് മോദി; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും (വീഡിയോ)


ബംഗളൂരു: കര്‍ണാകടയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണംകൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് അതായത് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ് എന്നായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.

View image on Twitter

ANI

@ANI

Congress has not done anything except looting the state & after the results of the election Congress will become PPP Congress- Punjab, Puducherry & Parivar Congress: PM Narendra Modi in Gadag

ആസന്നമായ തോല്‍വി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നു പറഞ്ഞ മോദി കര്‍ണാടകയില്‍ നിന്നുള്ള അഴിമതിപണം തലസ്ഥാനത്ത് എത്തുന്നുണ്ടെന്നും കര്‍ണാടകം കൈമോശം വന്നാല്‍ ഇത് നിന്നുപോകുമല്ലോ എന്നാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ കര്‍ഷക വിരുദ്ധ നയങ്ങളാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്‍ഷികമേഖലയായ തുംകൂരില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഊന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. കോണ്‍ഗ്രസിന്റ നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്രത്തിലും കര്‍ണാടകത്തിലും ഭരിച്ച കോണ്‍ഗ്രസ് കര്‍ഷകരെ തിരിഞ്ഞു നോക്കിയില്ല. കൃഷി ഭൂമിയില്‍ വെള്ളമെങ്കിലും എത്തിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ മണ്ണില്‍ പൊന്നുവിളയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷക നേതാവായ യെഡിയൂരപ്പക്കേ കര്‍ഷകരെ രക്ഷിക്കാനാവൂ. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You must be logged in to post a comment Login