കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ:വി.എം സുധീരന്‍

 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് ് വി.എം സുധീരന്‍. കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും  ഇപ്പോള്‍ അനുകൂലമായ സാഹചര്യമാണുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.

സോണിയാഗാന്ധിയെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. സീറ്റ് നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കേരളാ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.

You must be logged in to post a comment Login