കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ചലച്ചിത്ര താരം സിദ്ദിഖ്. മാധ്യമങ്ങളില്‍ കേട്ട കാര്യങ്ങളേ തനിക്കും അറിയുള്ളൂവെന്നും, തീരുമാനം അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അരൂരില്‍ നിന്ന് സിദ്ദിഖിന്റെ പേരും ഇടം പിടിച്ചിരുന്നു. സിപിഐഎമ്മിലെ സിറ്റിംഗ് എംഎല്‍എയായ എഎം ആരിഫിനെതിരെ സിദ്ധിഖിനെ നിര്‍ത്തി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
എന്നാല്‍ സിദ്ദിഖിനെ അരൂരില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഡിസിസിയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. സിദ്ദിഖിനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ വ്യക്തമാക്കിയിരുന്നു.
You must be logged in to post a comment Login