‘കോപ്പല്‍ വായ നോക്കി നിന്നിട്ടല്ലേ ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്’; സോഷ്യല്‍ മീഡിയയില്‍ കുഞ്ഞു ആരാധകരുടെ സങ്കടം(വീഡിയോ)


ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടട്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ നിന്ന് വിട്ടുപോയിട്ടില്ല.ബ്ലാസ്‌റ്റേഴ്‌സ് തോറ്റുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു വരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ ഏറ്റവും അധികം സങ്കടപ്പട്ട രണ്ട് കുഞ്ഞു ആരാധകരുടെ നിരാശ നിറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കരഞ്ഞ് കണ്ണീരൊലിപ്പിച്ചാണ് കുഞ്ഞു ആരാധകര്‍ സങ്കടപ്പെടുന്നത്. റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജെഴ്‌സിയണിഞ്ഞ ഒരു കുഞ്ഞു ആരാധകന്‍ ”കേരളം തോറ്റു, അവര് കപ്പ് കൊണ്ടു പോയി” എന്നു പറഞ്ഞാണ് കരയുന്നത്.

മറ്റൊരാളാകട്ടെ പരിശീലകന്‍ കോപ്പലിനെയാണ് കുറ്റപ്പെടുത്തുന്നത്.’മറ്റേ കോച്ച് കളിക്കാരെ അടുത്തു പോയി ഇന്‍സ്പിരേഷന്‍ കൊടുക്കുമ്പോള്‍ നമ്മുടെ കോച്ച് ഒരു കുന്തോം ചെയ്യുന്നില്ലെന്നാണ് ‘കുഞ്ഞു ആരാധകന്‍ പറയുന്നത്. ‘ഒരു പെനാല്‍റ്റി കൂടി കൊടുത്തിരുന്നേല്‍ കേരളം ജയിക്കുമായിരുന്നുവെന്നും പണ്ടാരക്കാലന്‍ കോച്ച് വായ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ‘സങ്കടം സഹിക്കാതെ അവന്‍ പറയുന്നു.

You must be logged in to post a comment Login