കോപ്പ അമേരിക്ക: ഉദ്ഘാടന മല്‍സരത്തില്‍ യു.എസിനെതിരെ കൊളംബിയക്ക് ജയം

copa2-1

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഉദ്ഘാടന മല്‍സരത്തില്‍ യു.എസിനെതിരെ കൊളംബിയയ്ക്ക് ജയം. ആതിഥേയരായ യു.എസിനെ കൊളംബിയ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.

ആദ്യ പകുതിയില്‍ തന്നെ കൊളംബിയയുടെ രണ്ട് ഗോളുകളും പിറന്നു. ക്രിസ്റ്റിയന്‍ സബാറ്റയും ജെയിംസ് റോഡ്രിഗസുമാണ് കൊളംബിയക്കുവേണ്ടി ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സപാറ്റയാണ് ആദ്യ ഗോള്‍ നേടിയത്. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 41ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗസ് ആണ് രണ്ടാം ഗോള്‍ നേടിയത്.

You must be logged in to post a comment Login