കോപ്പ ഡെല്‍ റെ: റയല്‍ മാഡ്രിഡ് സെമിയില്‍ കടന്നു

കോപ്പ ഡെല്‍ റെയില്‍ റയല്‍ മാഡ്രിഡ് സെമിയില്‍ കടന്നു. എസ്പാന്യോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ സെമി പ്രവേശം. സ്വന്തം തട്ടകത്തില്‍ കളി തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു സോബി അലോണ്‍സോ നല്‍കിയ പാസ്സില്‍ നിന്നും ജോസ്സെ റോഡ്രിഗസ് ഗോള്‍ നേടിയത്. റയലിന് വേണ്ടി ഗോള്‍ നേടിയത്. സെമി ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡായിരിക്കും റയലിന്റെ എതിരാളി.

madridmadrid

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാര്‍ഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. വന്‍തുകക്ക് ക്ലബ്ബിലെത്തിയ മാറ്റയുടെ ആദ്യമത്സരം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന വാന്‍പേഴ്‌സിയുടെ മടങ്ങിവരവിനും കളമൊരുക്കി. ആറാം മിനിറ്റില്‍ വാന്‍പേഴ്‌സി കാര്‍ഡിഫ് സിറ്റിയുടെ വലകുലുക്കി. അന്‍പത്തിയോന്നാം മിനിറ്റില്‍ ആഷ്‌ലി യംഗ് ഒരു ഗോള്‍ കൂടി ചേര്‍ത്തു. പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്താണിപ്പോള്‍.

മറ്റൊരു മത്സരത്തില്‍ വമ്പന്മാരായ ആഴ്‌സലിനെ സതാംപ്ടണ്‍ സമനിലയില്‍ കെട്ടി. എന്നാല്‍ പോയിന്റ് പട്ടികയില്‍ ആഴ്‌സനല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ എവര്‍ട്ടണെ തകര്‍ത്തു. സ്റ്റീവന്‍ ജെറാള്‍ഡും ഡാനിയേല്‍ സ്റ്ററിഡ്ജും സുവാരസുമാണ് സ്‌കോറര്‍മാര്‍. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലിവര്‍പൂളിപ്പോള്‍.

You must be logged in to post a comment Login