കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ഇരുപതാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപതാം സ്വര്‍ണം. ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത്തിന് സ്വര്‍ണം 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വിഭാഗത്തിലാണ് സ്വര്‍ണം. ഗെയിംസില്‍ റെക്കോര്‍ഡോടുകൂടിയാണ് സ്വര്‍ണം. പുരുഷന്മാരുടെ 52 കിലോ ബോക്സിങില്‍ ഗൗരവ്‌
സോളങ്കി സ്വര്‍ണം നേടി. 48 കിലോ വനിതാ ബോക്‌സിങില്‍ മേരി കോം സ്വര്‍ണം നേടി.

പുരുഷന്മാരുടെ 49 കിലോ  വിഭാഗം ബോക്സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡല്‍ നേടി.

കഴിഞ്ഞ ദിവസം പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു.  വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെയാണ് പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോളും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.

പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലെയും നേരത്തെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ എന്ന നേട്ടത്തിന് കൂടെ 15കാരനായ അനീഷ് ഭൻവാലെ അർഹനായി.

ഇതേ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ടീമംഗമായ മനു ഭകർ കുറിച്ച റെക്കോഡാണ് അനീഷ് മറികടന്നത്. 10 മീറ്റർ എയർ റൈഫിൾ ഫൈനൽ മത്സരത്തിലാണ് 16കാരിയായ മനു ഭകർ സ്വർണ്ണം നേടിയത്. ഒരാഴ്ച പോലും തികയും മുൻപ് മനു ഭകറിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്വർണമെഡൽ ജേതാവ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനീഷ് ഭൻവാലെ.

ഇതിനോടകം പത്തിലേറെ മെഡലുകൾ ഇന്ത്യ ഗെയിംസിൽ ഉറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയ്ക്ക് കരുത്ത് നൽകി വനിത സിംഗിൾസിൽ സൈന നേഹ്‌വാളും പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു.

ഷൂട്ടിംഗിലെ ട്രാപ് ഇനത്തിൽ ഇന്ത്യയുടെ മറ്റൊരു സൂപ്പർ ഷൂട്ടിംഗ് താരം ശ്രേയസി സിംഗും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതേ ഇനത്തിൽ സീമ തോമറിന് ഫൈനൽ ബർത്ത് ഉറപ്പാക്കാനായില്ല.

ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. തേജസ്വിനി സാവന്താണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു.

അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി.ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. താമസസ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. രാകേഷ് നാളത്തെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നു. ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ റെയ്‌സില്‍ 13ാം സ്ഥാനത്താണ് എത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍(സിജിഎഫ്) ആണ് ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കിയത്. ട്രിപ്പിള്‍ ജംപറാണ് രാകേഷ് ബാബു. ഇര്‍ഫാന്‍ റേസ് വാക്കറും. എത്രയും പെട്ടെന്ന് ഇരുവരോടും തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login