കോളജിൽ പഠിപ്പ് മുടക്കോ, ഘെരാവോയോ പാടില്ല; കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി

കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരിൽ കലാലയ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജിൽ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാർച്ചോ പാടില്ലെന്നും കോടതി നിർദേശിച്ചു.

പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാർത്ഥികളെ പ്രേരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. പഠിപ്പ് മുടക്കിന് പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ കോളജ്, സ്‌കൂൾ അധികൃതർക്ക് പൊലീസിനെ വിളിക്കാം. ഉത്തരവ് കോളജുകൾക്കും സ്‌കൂളുകൾക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കലാലയ രാഷ്ട്രീയത്തിനെതിരെ ഒരു കോളജ് മാനേജ്‌മെന്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ് ഹർജി പരിഗണിച്ചപ്പോൾ കലാലയ രാഷ്ട്രീയത്തിന് തടയിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഹർജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് നിർണായകമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

You must be logged in to post a comment Login