കോളേജുകളില്‍ പ്രചാരണം ചട്ടലംഘനമാണെന്നത് അംഗീകരിക്കാതെ സി.പി.എം

കണ്ണൂര്‍:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതു ചട്ട ലംഘനമാണെന്ന കലക്ടറുടെ നിലപാടിനെതിരെ സിപിഎം രംഗത്ത്. 18 വയസ്സു പൂര്‍ത്തിയായ വോട്ടര്‍മാരുള്ള കോളജുകളില്‍ വോട്ടര്‍മാരെ നേരിട്ടു കണ്ടു വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവകാശമുണ്ട്. അതു പെരുമാറ്റച്ചട്ട ലംഘനമാണെന്ന വാദം സിപിഎം അംഗീകരിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
കോളജുകളില്‍ പ്രചാരണം നടത്തിയതിനു വിശദീകരണം തേടി യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതി എന്നിവര്‍ക്കു നേരത്തേ കലക്ടര്‍ പി. ബാലകിരണ്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് സി.പി.എം പ്രതികരിച്ചത്

You must be logged in to post a comment Login