കോള്‍ഗേറ്റിന്റെ ഓറല്‍ ഹെല്‍ത്ത് മാസാചരണ പരിപാടി

ദന്തപരിപാലനരംഗത്തെ മുന്‍നിരക്കാരായ കോള്‍ഗേറ്റ്-പാമോലിവ്, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്റെ (ഐ ഡി എ) പങ്കാളിത്തത്തോടെ ഓറല്‍ ഹെല്‍ത്ത് മാസാചരണ പരിപാടി ആരംഭിച്ചു. ഓറല്‍ ഹെല്‍ത്ത് മാസാചരണത്തിന്റെ 10-ാം പതിപ്പാണിത്.

 


ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ നടത്തുന്ന പരിപാടിവഴി ദന്ത പരിപാലനത്തെപ്പറ്റി
ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.കരീന കപൂര്‍ ഖാന്‍, അല്ലു അര്‍ജുന്‍, ഷറിയ സരന്‍, കംജല്‍ അഗര്‍വാള്‍ തുടങ്ങിയ ചലചിത്ര താരങ്ങള്‍ പരിപാടിക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മാസാചരണത്തോടനുബന്ധിച്ചു നടത്തുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഐ ഡി എ ദന്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മൊബൈല്‍ വാനുകള്‍ ജില്ലകളിലെ വിദൂര ഗ്രാമങ്ങളിലെത്തി സൗജന്യ ദന്ത പരിശോധന നടത്തും. സഞ്ചരിക്കുന്ന ഡന്റല്‍ ക്യാമ്പ് ഇന്ത്യയിലെ 45 പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തുമെന്ന് കോള്‍ഗേറ്റ്-പാമോലിവ് മാനേജിംഗ് ഡയറക്ടര്‍ പ്രഭാ പരമേശ്വരന്‍ അിറയിച്ചു. സ്‌കൂളുകളും വിദൂര ഗ്രാമങ്ങളും ഉള്‍പ്പെടെ അഞ്ചു ദശലക്ഷം ജനങ്ങള്‍ക്ക് സൗജന്യ ദന്ത പരിശോധന ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയാണ് ദന്താരോഗ്യ മാസാചരണവും സൗജന്യ ദന്ത പരിശോധന ക്യാമ്പുകളുമെന്ന് ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അശോക് ധോബ്‌ളെ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login