കോഴിക്കോട്ട് എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു; മരണം 12 ആയി

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് ആഗസ്റ്റില്‍ മരിച്ചവര്‍ 12 ആയി. നാലു ലക്ഷത്തിലധികം പ്രതിരോധ മരുന്നാണ് ജില്ലയില്‍ ഇന്നലെ ആരോഗ്യവകുപ്പ് വിതരണം ചെയ്തത്.

പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

You must be logged in to post a comment Login