കോഴിക്കോട് കെ.എം.സി.ടി. ആശുപത്രിയിലെ ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്

മുക്കം കെ.എം.സി.ടി. ആശുപത്രിയിലെ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്‌.  ഇത്രയും ദിവസമായി സമരം നടത്തിയിട്ടും ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

കെ. എം .സി .ടി .ആശുപത്രിയിലെ നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കഴിഞ്ഞ 7 ദിവസമായി സമരം ചെയ്യുന്നത്. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, തൊഴിലാളികളുടെ ജോലി സമയം നിജപ്പെടുത്തുക, വര്‍ഷങ്ങളായി ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഒന്നയിച്ചാണ് സമരം ചെയ്യുന്നത്.

സമരം തുടങ്ങി 7 ദിവസം കഴിഞ്ഞിട്ടും ഇതുവരെ ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സമരത്തിനിടയിലും അത്യാഹിത വിഭാഗത്തിലും ഓപ്പറേഷന്‍ തിയറ്ററിലും ജോലി ചെയ്യാന്‍ തയ്യാറായിട്ടും മാനേജ്‌മെന്റ് ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നെന്നും സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗികരിച്ചു നല്കിയിട്ടുണ്ടെന്നും സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login