കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി; ആരോപണുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നില്‍ കണ്ട് സര്‍ക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു. താമരശേരിയില്‍ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമര്‍ശം.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. ഇത് പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് വിഷയത്തില്‍ ശാശ്വത പരിഹാരമായിരുന്നു സുപ്രീംകോടതിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ വിചിത്രമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും സി പിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

 

 

You must be logged in to post a comment Login