കോഴിക്കോട് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. താമരശേരി അടിവാരത്ത് ജീപ്പും ബസും കൂട്ടിയിടിച്ചാണ് അപകടം.സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ടു വന്ന ബസ് ജീപ്പിലും മറ്റൊരു കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊടുവള്ളിയില്‍ മുഹമ്മദ് നിഷാന്‍(8) ആണ് മരിച്ചവരില്‍ ഒരാള്‍. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തിന്റെ കൂടുതലായുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

You must be logged in to post a comment Login