കോഴിക്കോട് വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായിരുന്നു. മാത്രമല്ല ഇന്നലെ വടകരയില്‍ ബിജെപി പ്രവര്‍ത്തകനായ ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.

You must be logged in to post a comment Login