കോവിഡ് 19നെ നേരിടാൻ ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ്ക; വണ്ടര്‍ വുമന്‍ വനജ ആദ്യ ചിത്രം

കോവിഡ് 19നെ നേരിടാൻ ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ്ക;  വണ്ടര്‍ വുമന്‍ വനജ ആദ്യ ചിത്രം

കോവിഡ് 19നെ നേരിടാൻ ബോധവൽക്കരണ ചിത്രങ്ങളുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. ഒൻപത് ബോധവൽക്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റർടൈൻമെൻറ് യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

മുത്തുമണി അഭിനയിക്കുന്ന വണ്ടർ വുമൺ വനജയാണ് ആദ്യ ചിത്രമായി പുറത്തിറങ്ങിയത്. എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന വണ്ടർ വുമൺ വനജ നിത്യ വേതനം കൈപ്പറ്റുന്നവരെ നമ്മൾ ചേർത്തു പിടിക്കണമെന്ന ആശയം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, രജീഷ വിജയൻ, കുഞ്ചൻ, അന്ന രാജൻ, ജോണി ആന്റണി, സോഹൻ സീനുലാൽ, സിദ്ധാർത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളിൽ പങ്കാളികളാകുന്നു. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ വരും ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിടും.

You must be logged in to post a comment Login