കോഹ്ലി ലോക ട്വന്റി20 ഇലവന്‍ നായകന്‍, ധോണി ഇടംപിടിച്ചില്ല

kohliകൊല്‍ക്കത്ത: ലോക ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി ടീമിനെ നയിക്കും. ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ഉള്‍പ്പെട്ടത്. മഹേന്ദ്ര സിംഗ് ധോണി ലോകടീമില്‍ ഉള്‍പ്പെട്ടില്ല. ധോണിയെ പിന്തളളിയാണ് കോഹ്ലിയെ നായക സ്ഥാനത്ത് എത്തിയത്. ഇത്തവണത്തെ ട്വന്റി20ല്‍ വിരാട് കോഹ്‌ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തിരുന്നു. മുന്‍ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും അടങ്ങുന്ന സംഘമാണ് ലോക ട്വന്റി20 ടീമിനെയും ക്യാപ്റ്റന്‍മാരെയും തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടില്‍ നിന്നും നാല് പേരും വെസ്റ്റിന്‍ഡീസ് ഇന്ത്യ ടീമുകളില്‍ നിന്ന് രണ്ട് വീതം പേരും ലോകത്തെ ഏറ്റവും മികച്ച ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലുണ്ട്.

കോഹ്ലിയെ കൂടാതെ നെഹ്‌റയാണ് ലോകടീമില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. പന്ത്രാണ്ടാമനായാണ് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ ടീമിലെത്തിയത്. പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ പോലും ലോക ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ യുവതാരം ക്വിന്‍ഡന്‍ ഡികോക്കാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

ലോക ട്വന്റി20 ഇലവന്‍: ജാസന്‍ റോയ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക), വിരാട് കോഹ്!ലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), ജോസ് ബട്!ലര്‍ (ഇംഗ്ലണ്ട്), ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ), ആന്ദ്രേ റസല്‍ വെസ്റ്റ് ഇന്‍ഡീസ്), മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസീലന്‍ഡ്), ഡേവിഡ് വില്ലി (ഇംഗ്ലണ്ട്), സാമുവല്‍ ബദ്രീ (വെസ്റ്റ് ഇന്‍ഡീസ്), ആശിഷ് നെഹ്‌റ (ഇന്ത്യ). (ബംഗ്ലദേശിന്റെ മുസ്താഫിസുര്‍ റഹ്മാനാണ് ടീമിലെ പന്ത്രണ്ടാമന്‍).

അതേസമയം, വനിതകളുടെ ലോക ഇലവനില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇല്ല. നാലു പേര്‍ക്ക് ലോക ഇലവനില്‍ സ്ഥാനം നേടിക്കൊടുത്ത ന്യൂസീലന്‍ഡാണ് ഒന്നാമത്. ഓസ്‌ട്രേലിയ, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്ന് രണ്ടു പേര്‍ വീതവും ടീമിലുണ്ട്. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്നു ഓരോ ആള്‍ വീതവും വനിതാ ലോക ഇലവനില്‍ ഇടം കണ്ടെത്തി.

You must be logged in to post a comment Login