കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം

കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം
റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ തോല്‍വി. നായകന്‍ വിരാട് കോഹ്‌ലി 41 ാം സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 48.2 ഓവറില്‍ 281 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

95 പന്തുകളില്‍ നിന്ന് 123 റണ്‍സായിരുന്നു വിരാട് കോഹ്‌ലി നേടിയത്. 314 റണ്‍സിലേക്ക് ആത്മവിശ്വാസത്തോടെ കോഹ്‌ലി നയിച്ചെങ്കിലും സഹതാരങ്ങള്‍ക്ക് ആര്‍ക്കും മികച്ച റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങിയ ധോണി 26 റണ്‍സാണ് നേടിയത്. ധോണിയ്ക്ക് പുറമെ കേദാര്‍ ജാദവും 26 റണ്‍സ് നേടി. 32 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍.

You must be logged in to post a comment Login