കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ അപാകത; മരട് മുനിസിപ്പാലിറ്റിക്കെതിരെ കേസ്

കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി മരട് മുനിസിപ്പാലിറ്റിക്കെതിരെ കേസെടുത്തു. ദേശീയ ഹരിത ട്രിബ്യൂണലാണ് കേസെടുത്തിരിക്കുന്നത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മാലിന്യ നീക്കത്തിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്നും മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലത്തിൽ പോലും അവ്യക്തതയുണ്ടെന്നും ട്രിബ്യൂണൽ പറയുന്നു. പൊടിപടലം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് ഇന്ന് നോട്ടിസ് നൽകും.

അതേസമയം, മരടിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംറ്റ് എന്റർപ്രൈസസാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. മരടിലെ ഫഌറ്റുകൾ പൊളിച്ച് പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് കെട്ടിട മാലിന്യങ്ങൾ നീക്കി തുടങ്ങിയത്.

കൂനമ്മാവ് വള്ളുവള്ളിയിലടക്കം വിവിധ ഇടങ്ങളിലേക്കാണ് കെട്ടിട അവശിഷ്ടങ്ങൾ മാറ്റുന്നത്. ഞായറാഴ്ച്ചയ്ക്കകം റബിൾ മാസ്റ്റർ കമ്പനിയുടെ മെഷീൻ കൊച്ചിയിൽ എത്തിക്കും. തുടർന്നാകും യാർഡുകളിൽ എത്തിച്ച മാലിന്യങ്ങൾ പൊടിയ്ക്കുന്ന നടപടി ആരംഭിക്കുക.

You must be logged in to post a comment Login