കോൺഗ്രസിന് ചരിത്ര വിജയം ഉണ്ടാകും : ഡോ. കെ സി . ചെറിയാൻ


ദുബായ് :    ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണിക്ക് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുണ്ടാകുമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. കെ സി ചെറിയാൻ  പറഞ്ഞു.   കേരളത്തിലൊരിടത്തും  ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്നും ഡോ. കെ സി ചെറിയാൻ പറഞ്ഞു. പ്രവാസികളായ എല്ലാ കോൺഗ്രസുകാരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ  സജീവമായിരുന്നുവെന്നും, നൂറു ശതമാനവും ആത്മാർത്ഥതയോടെയാണ്  അവർ രംഗത്തുണ്ടായിരുന്നതെന്നും . യുഡിഎഫ് ഒറ്റകെട്ടായി കേരളത്തിലെ  20 ലോക്‌സഭാ മണ്ഡലങ്ങളിലും  സ്ഥാനാർത്ഥികൾക്കുവേണ്ടി  പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതീയ സങ്കല്പങ്ങൾ നിലനിൽക്കണമെന്നാഗ്രഹിക്കുന്നതും, ഭരണഘടനാ മൂല്യങ്ങളൾ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന  ഒരോ ഭാരതീയനും ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമായിട്ടാണ് കണക്കാക്കിയത്. . ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കാൻ നാം കരുതിയിരിക്കേണ്ടതുണ്ട്. നരേന്ദ്രമോദിക്കെതിരേയുള്ള പോരാട്ടം ജനാധിപത്യവും, മതേതരത്വവും നിലനിർത്തുന്നതിനുള്ള പോരാട്ടമായിരിക്കുമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം നാനാജാതി മതസ്ഥരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദിയും കൂട്ടരും നടത്തുന്നത്. നരേന്ദ്രമോദിക്കും, ബിജെപിക്കുമുള്ള മറുപടി വോട്ടെണ്ണികഴിയുമ്പോൾ ലഭിക്കുമെന്നും ഡോ.കെ സി ചെറിയാൻ പറഞ്ഞു

You must be logged in to post a comment Login