കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ഗുലാം നബി ആസാദ്

കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് പിടിവാശിയില്ലെന്നും എൻഡിഎ അധികാരത്തിൽ എത്താതിരിക്കുകയെന്നതാണ്  പ്രധാനമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാബ് നബി ആസാദ്. കൂടുതൽ സീറ്റുകൾ നേടുകയും പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ ധാരണയാകുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

പാറ്റ്‌നയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഗുലാം നബി ആസാദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേന്ദ്രത്തിൽ ബിജെപി വരാതിരിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

You must be logged in to post a comment Login