ക്യാപിറ്റല്‍ വണ്‍ കപ്പ് :മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തോല്‍വി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ക്യാപിറ്റല്‍ വണ്‍ കപ്പ് ആദ്യപാദ സെമിയില്‍  ദുര്‍ബലരായ സണ്ടര്‍ലാന്റിനോടായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു സണ്ടര്‍ലാന്റിന്റെ അട്ടിമറി ജയം. കഴിഞ്ഞ ദിവസം എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടിലും യുണൈറ്റഡിന് തോല്‍വി് വഴങ്ങേണ്ടിവന്നു. പ്രീമിയര്‍ തപ്പിത്തടയുന്ന യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.

മത്സരത്തിന്റെ ആദ്യം മുതല്‍ സണ്ടര്‍ലന്റിനെതിരെ ആധികാരിക വിജയം നേടാന്‍ യുണൈറ്റഡിന്റെ ചുണക്കുട്ടന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൗമാരതാരം അദ്‌നന്‍ ജനുസാജ് മാത്രമാണ് ടീമിന് അല്പം ആശ്വാസമായത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വിശ്വസ്തന്‍ റയന്‍ ഗിഗ്‌സ് വരുത്തിയ പിഴവ് ഇംഗ്ലീഷ് ടീമിനെ തളച്ചു. ഇതിനിടെ സണ്ടര്‍ലാന്റ് ഒരു ഗോള്‍ നേടിയിരുന്നു.
Borini
നാല്‍പ്പതുകാരനായ ഗിഗ്‌സിന്റെ ബൂട്ടില്‍ നിന്ന് ബോള്‍ സ്വന്തം വലയില്‍ പതിച്ചു. എന്നാല്‍, സെല്‍ഫ് ഗോള്‍ സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് യുണൈറ്റഡ് പെട്ടെന്ന് കരകയറി. സെര്‍ബിയന്‍ സെന്റര്‍ ബാക്ക് നെമാഞ്ച വിദിക്ക് തകര്‍പ്പന്‍ ഹെഡറിലൂടെ ടീമിനെ സണ്ടര്‍ലാന്റിനൊപ്പമെത്തിച്ചു. പക്ഷെ യുണൈറ്റഡിന് വീണ്ടും പിഴച്ചു. ടോം ക്ലെവര്‍ലി ബോക്‌സിനുളളില്‍ ആദം ജോണ്‍സനെ ഫൗള്‍ ചെയ്തു, പെന്റ്‌റി കിക്കെടുത്ത ഫാബിയോ ബോറീനിക്ക് സണ്ടര്‍ലാന്റിന് അട്ടിമറി വിജയം സമ്മാനിച്ചു.

You must be logged in to post a comment Login