ക്യൂറോഫൈയില്‍ കേരളത്തില്‍ നിന്നു 4469 ഡോക്ടര്‍മാര്‍

doctor
കൊച്ചി : ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്യൂറോഫൈയില്‍ കേരളത്തില്‍ നിന്നു 4469 ഡോക്ടര്‍മാര്‍ അംഗങ്ങളായി. ഇതില്‍ 771 ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരാണ്‌. ചികിത്സയ്‌ക്കിടയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പ്രീമിയം ജോലികള്‍ തുടങ്ങിയ വിവരങ്ങളും ലഭിക്കും.

സംസ്ഥാനത്തെ 43269 ഡോക്ടര്‍മാരില്‍ പത്തു ശതമാനത്തോളം ഈ പ്ലാറ്റ്‌ഫോം വഴി രാജ്യത്തെ മറ്റു ഡോക്ടര്‍മാരുമായി പ്രതിദിനമെന്നോണം ചര്‍ച്ച നടത്തുകയും ചികിത്സയ്‌ക്ക്‌ അതു ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്ത്‌ ക്യൂറോഫൈയില്‍ അംഗമായ 4469 ഡോക്ടര്‍മാരില്‍ 837 പേര്‍ ജനറല്‍ പ്രാക്ടീസ്‌ നടത്തുന്നവരും 3632 പേര്‍ സ്‌പെഷ്യലിസ്റ്റുകളുമാണ്‌. തിരുവനന്തപുരം ജില്ലയിലെ 771 ഡോക്ടര്‍മാരില്‍ 162 പേര്‍ ജനറല്‍ പ്രാക്ടീഷണര്‍മാരും 609 പേര്‍ സ്‌പെഷ്യലിസ്റ്റുകളുമാണ്‌.

കൊച്ചിയില്‍ നിന്ന്‌ 513 പേര്‍ ക്യൂറോഫൈയില്‍ സജീവമാണ്‌. കോഴിക്കോട്‌ (464), തൃശൂര്‍ (410 ), കൊല്ലം (311 ), കോട്ടയം (291) തുടങ്ങിയവര്‍ ഈ പ്ലാറ്റ്‌ഫോമില്‍ സജീവമാണ്‌. ഓരോ മാസവും വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലധികം കേസുകള്‍ കേരളത്തിലുള്ള ഡോക്ടര്‍മാര്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ ചര്‍ച്ച ചെയ്‌തുവരുന്നു. വ്യക്തിഗത പ്രാക്ടീസ്‌ നടത്തുന്നവര്‍ക്കു പുതിയ ടെക്‌നോളജി ലഭ്യമാക്കുവാനാണ്‌ ക്യൂറോഫൈ ശ്രമിക്കുന്നതെന്ന്‌ സഹസ്ഥാപകനായ മുദിത്‌ വിജയ്‌വെര്‍ജിയ പറഞ്ഞു

You must be logged in to post a comment Login