കന്നി വോട്ടില്‍ ടൊവിനോ; ഫഹദും ലെനയും അജു വര്‍ഗ്ഗീസും അടക്കം താരനിര ബൂത്തിലെത്തി

stars

വോട്ട് രേഖപ്പെടുത്താനായി നടന്‍ മോഹന്‍ലാല്‍ പോളിങ് ബൂത്തിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാവിലെ തന്നെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മുടവന്‍മുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ദീര്‍ഘനേരം ക്യൂ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്.

 

നടന്‍മാരായ ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ചാലക്കുടി മണ്ഡലത്തിലാണ് ടൊവിനൊ വോട്ട് ചെയ്തത്. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും മുടങ്ങാതെ വോട്ട് രേഖപ്പെടുത്താറുണ്ടെന്നുമായിരുന്നു പോളിങ് ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് ഫഹദ് പറഞ്ഞത്.

നടി ലെനയും വോട്ട് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചുകൊണ്ടാണ് താരങ്ങള്‍ വോട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

You must be logged in to post a comment Login