ക്രന്‍ചി ബനാനാ റോള്‍

banana

നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്. പഴവും മറ്റും കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ബനാനാ റോള്‍ രൂപത്തില്‍ ഇതു നല്‍കിനോക്കൂ.

ചേരുവകള്‍:

1നെയ്യ് : ഒരു വലിയ സ്പൂണ്‍

2നേന്ത്രപ്പഴം: നാലു കഷണങ്ങളാക്കിയത്

3തേങ്ങ ചുരണ്ടിയത്: അരക്കപ്പ്

അണ്ടിപ്പരിപ്പ്: അഞ്ചെണ്ണം

ഏലയ്ക്കാപ്പൊടി: ഒരു നുള്ള്

പഞ്ചസാര: പാകത്തിന്

4മൈദ: അരക്കപ്പ്

വെള്ളം: പാകത്തിന്

5കോണ്‍ഫ്‌ളേക്‌സ്: അരക്കപ്പ്

റൊട്ടിപ്പൊടി: ഒരു കപ്പ്

6എണ്ണ: വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്നവിധം:

പാനില്‍ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം മൂറിച്ചതു ചേര്‍ത്തു നന്നായി വഴറ്റി ഉടച്ചെടുക്കുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കിയശേഷം അടുപ്പില്‍ നിന്നും ഇറക്കിവെക്കുക. ഇതില്‍ നിന്നും അല്പം എടുത്ത് റോള്‍ രൂപത്തില്‍ ഉരുട്ടിയെടുക്കുക.

മൈദയില്‍ വെള്ളംചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് റോള്‍ മുക്കി റൊട്ടിപ്പൊടിയിലും കോണ്‍ഫ്‌ളേക്‌സിലും പൊതിഞ്ഞു ചൂടായ എണ്ണയില്‍ ഇട്ട് വറുത്ത് കോരുക.

– See more at: http://www.doolnews.com/banana-roll-545.html#sthash.4iJkyqVt.dpuf

You must be logged in to post a comment Login