ക്രിക്കറ്റിനെക്കുറിക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും സച്ചിന്‍ ഇന്ത്യക്കാര്‍ക്ക് ആരാണെന്ന് മനസിലായതായി ജോസു


ക്രിക്കറ്റ് ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഫുട്ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നുവെന്നല്ലാതെ ക്രിക്കറ്റ് എന്താണെന്നോ ,സച്ചിന്‍ ആരാണെന്നോ ഒന്നും ബ്ലാസ്‌റ്റേഴ്‌സ് താരം  ജോസുവിന് അറിയില്ല.നിഷ്‌കളങ്കമായി ജോസു തന്നെ ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തുറന്നു പറയുകയാണ്.

‘ക്രിക്കറ്റിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല, എന്നാല്‍ സച്ചിനെന്ന പേര് ഇതിനുമുമ്പ് കേട്ടിട്ടുണ്ട്, സച്ചിന്റെ പേര് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നു, അതിനാല്‍ ഇന്ത്യയ്ക്ക് അദ്ദേഹം ആരാണെന്ന് എനിക്ക് മനസ്സിലായി, ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും  ജോസു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ജോസുവിന്റെ കുറിപ്പിന് നിരവധി ലൈക്കുകളും,കമന്റുകളും എത്തിയിട്ടുണ്ട്.അതേസമയം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ കൊച്ചിയില്‍ 18 ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ജോസുവുണ്ടാകില്ല. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലും മഞ്ഞക്കാര്‍ഡ് കിട്ടിയതിനാലാണ് താരം പുറത്തായത്.

You must be logged in to post a comment Login