ക്രിക്കറ്റില്‍ ദളിത് താരങ്ങളുടെ കണക്കെടുപ്പ് ; വിമര്‍ശനവുമായി മുഹമ്മദ് കെയ്ഫ്; വിവാദം കത്തിപ്പടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച പിന്നാക്കവിഭാഗത്തിലുള്‍പ്പെട്ട താരങ്ങളുടെ കണക്കുള്‍പ്പെടുത്തി ദ വയര്‍ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമാകുന്നു. റിപ്പോര്‍ട്ടിനെതിരെ മുന്‍ താരം മുഹമ്മദ് കെയ്ഫ് രംഗത്തെത്തിയതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.

ടെസ്റ്റ് കളിക്കാനാരംഭിച്ചതിന് ശേഷം ആകെ 290 താരങ്ങളാണ് ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുള്ളത്. ഇതില്‍ എസ്‌സി, എസ്ടി വിഭാഗത്തില്‍ നിന്ന് ആകെ നാലുപേര്‍ മാത്രം. ജനസംഖ്യ അനുസരിച്ചാണെങ്കില്‍ പിന്നോക്ക വിഭാഗത്തില്‍ നിന്ന് എഴുപത് പേരെങ്കിലും ടീമില്‍ ഇടം നേടണമായിരുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ടിനെതിരെ ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. ‘ പിന്നാക്കവിഭാഗത്തില്‍പ്പെട്ട എത്ര മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുണ്ട് നിങ്ങളുടെ മേഖലയില്‍? എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട എത്ര സീനിയര്‍ എഡിറ്റര്‍മാരുണ്ട്? ജാതി,മത സമവാക്യങ്ങള്‍ പൊളിച്ചെഴുതിയ മേഖലയാണ് കായികം. പക്ഷേ വിദ്വേഷം പരത്തുന്ന മാധ്യമപ്രവര്‍ത്തകരുള്ളപ്പോള്‍ എന്തുപറയാനാണ് ‘ ?

Mohammad Kaif

@MohammadKaif

How many prime time journalists are SC or ST or for that matter how many senior editors in your organisation are SC or ST. Sports is perhaps one field which has successfully broken barriers of caste,players play with inclusiveness but then we have such journalism to spread hatred

The Wire

@thewire_in

In the 86 years since India attained Test status, only 4 out of 290 players belong to the Scheduled Castes and Scheduled Tribes. https://thewire.in/caste/does-india-need-a-caste-based-quota-in-cricket 

ദലിത്, മുസ്‌ലിം ബൗളര്‍മാരുടെ എണ്ണത്തെക്കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ക്വോട്ട രീതിയുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ താരതമ്യം ചെയ്യുന്നുമുണ്ട്. ആറ് കറുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെയെങ്കിലും ദേശീയ ടീമിലുള്‍പ്പെടുത്തണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ നിയമം. ന്യൂനപക്ഷപ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ഈ നീക്കം.

You must be logged in to post a comment Login