ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി വിരാട് കോഹ്‍ലി

ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി വിരാട് കോഹ്‍ലി

ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി വിരാട് കോഹ്‍ലി. ടെസ്റ്റില്‍ ഏറ്റവും കൂടുല്‍ ഇന്നിങ്സ് ജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കോഹ്‍ലിയെ തേടിയെത്തി. ഇന്‍ഡോറിലെ ജയത്തോടെ കോഹ്‍ലിയുടെ പേരില്‍ 10 ഇന്നിങ്സ് വിജയങ്ങളായി. 9 വിജയങ്ങള്‍‍‍‍ നേടിയ എം.എസ് ധോണിയെയാണ് കോഹ്‍ലി മറികടന്നത്. അസ്ഹറുദ്ദീന്‍, ഗാംഗുലി എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

ലോക റെക്കോര്‍ഡില്‍ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പവും കോഹ്‍ലി എത്തി. 32 ടെസ്റ്റ് വിജയങ്ങളാണ് വിരാടിനും അലന്‍ ബോര്‍ഡറിനുമുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി വിരാട്. 53 വിജയങ്ങളുള്ള് ഗ്രെയിം സ്മിത്താണ് ഒന്നാമത്. റിക്കി പോണ്ടിങ് 48 വിജയങ്ങളുമായി രണ്ടാമതും സ്റ്റീവ് വോ 41 വിജയങ്ങളുമായി മൂന്നാമതും നില്‍ക്കുന്നു.

ഇന്നിങ്‌സും 130 റണ്‍സിനുമാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യയുയര്‍ത്തിയ 493 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംങ്‌സ് 213 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബോളിങ്ങില്‍ തിളങ്ങിയ മുഹമ്മദ് ഷമിയാണ് വിജയം അനായാസമാക്കിയത്. തുടര്‍ച്ചയായി ഇന്ത്യ നേടുന്ന മൂന്നാമത്തെ ഇന്നിംങ്‌സ് ജയം കൂടിയാണിത്.

You must be logged in to post a comment Login