ക്രിക്കറ്റ്താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആളപായം ഇല്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായതെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.

കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായാണ് കുറച്ചത്.2020 സെപ്തംബറോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.

You must be logged in to post a comment Login