ക്രിക്കറ്റ് ആവേശത്തിൽ കാര്യവട്ടം; ശനിയാഴ്ചവരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ക്രിക്കറ്റ് ആവേശത്തിൽ കാര്യവട്ടം; ശനിയാഴ്ചവരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

തിരുവനന്തപുരം:  ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇനി മൂന്ന് ദിവസം കൂടി. ഓണ്‍ലൈനായി ടിക്കറ്റുകള്‍ ശനിയാഴ്ചവരെ ബുക്ക് ചെയ്യാം. ആകെയുള്ള 32000 ടിക്കറ്റുകളില്‍ 85 ശതമാനവും ഇതിനകം വിറ്റുതീര്‍ന്നു.

ആയിരം രൂപയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു. സെക്ടര്‍ എയിലെയും ബിയിലെയും ടിക്കറ്റുകളും അതിവേഗം വിറ്റഴിയുന്നുണ്ട്. കളിക്കാരുടെ ഡഗ് ഔട്ടിനോട് ചേര്‍ന്നുള്ള സെക്ടര്‍ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലാണ് ഇനി കൂടുതൽ ടിക്കറ്റുകൾ ബാക്കിയുള്ളത്. കളിക്കാരെ വളരെ അടുത്തുകാണാനും അവരുടെ സ്‌റ്റേഡിയത്തേക്കുള്ള വരവും പോക്കും കാണാനും സെക്ടര്‍ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലുള്ളവര്‍ക്ക് സാധിക്കും.

 ടിക്കറ്റെടുക്കാം പേടിഎം വഴി
കെ.സി.എ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ്  (www.insider.inpaytm.comkeralacricketassociation.com)     എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

You must be logged in to post a comment Login