ക്രിമിനല്‍ പട്ടികയില്‍ നിന്നു സലിംരാജിനെ ഒഴിവാക്കി

തിരുവനന്തപുരം- സസസസക്രിമിനല്‍ കേസില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നു സലിംരാജിനെ ഒഴിവാക്കി. ആഭ്യന്തര വകുപ്പ് തയാറാക്കിയ പട്ടികയില്‍ നിന്നാണ് സലിംരാജിനെ ഒഴിവാക്കിയത്.

രമേശ് ചെന്നിത്തല ആഭ്യന്തമന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഈ മാസം മൂന്നിനാണ് ആഭ്യന്തരവകുപ്പ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 2013ല്‍ കോഴിക്കോട് ചേവായൂര്‍ പൊലീസ് സലിംരാജിനെ അറസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login