ക്രിഷ് 3 ഗെയിമുകള്‍ വിന്‍ഡോസ് സ്മാര്‍ട് ഫോണില്‍

രാകേഷ് റോഷന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് ഹൃഥിക് റോഷന്‍ നായകനായി അടുത്ത മാസം തിയേറ്ററുകളിലെത്തുന്ന ‘ക്രിഷ് 3’ യുടെ ഗെയിമുകള്‍ വിന്‍ഡോസ് സ്മാര്‍ട് ഫോണ്‍, ടാബ് ലറ്റ്, ലാപ്‌ടോപ് എന്നിവയില്‍ ലഭ്യമാക്കുന്നു. ഹംഗാമാ ഡിജിറ്റല്‍ മീഡിയയും ഗെയിംശാസ്ത്രയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഗെയിമുകള്‍ http://www.windowsphone.com/em-in/store ല്‍ പോയി ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസ് ടാബ്‌ലാറ്റുകളിലും പഴ്‌സണല്‍ കമ്പ്യൂട്ട
റുകളിലും  ഈ ആഴ്ച അവസാനത്തോടെയാണ് ലഭ്യമാവുക. വിന്‍ഡോസ് സ്റ്റോറായ  http://windows.microsoft.com/en-IN/windows-8/apps  എന്ന സൈറ്റില്‍ നിന്നാണ് ടാബ്‌ലറ്റുകളിലും പഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.

മുംബൈയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ഗെയിമുകള്‍ക്ക് 6 ഭാഗങ്ങളാണുള്ളത്. മൂന്നെണ്ണം വീതം പഴയ മുംബൈ നഗരത്തിലും നയീ മുംബൈയിലും തയ്യാറാക്കപ്പെട്ടു. ക്രഷ് 3 -യിലെ കഥാപാത്രങ്ങളായ ക്രിഷ്, കാല്‍, കായ, ഫ്രോഗ്മാന്‍ എന്നിവയിലെതെങ്കിലും ഗെയിം കളിക്കാനായി തെരഞ്ഞെടുക്കാം.

 

ക്രിഷ് 3 – യുടെ ഗെയിമുകള്‍ പുറത്തിറക്കിയതോടനുബന്ധിച്ച് ഒക്‌ടോബര്‍ 14 മുതല്‍ ഗെയിം ആസ്വാദകര്‍ക്കായി മല്‍സരവും സംഘടിപ്പിക്കപ്പെടുന്നു. റീട്ടെയില്‍ സ്റ്റോറുകളിലോ വിന്‍ഡോസ് എക്‌സ്പീരിയന്‍സ് സോണുകളിലോ ചെന്ന് വിന്‍ഡോസ് സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവയിലേതെങ്കിലും ഗെയിം കളിക്കുമ്പോള്‍ ഹൃഥിക് റോഷനോടൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ഒരു കുടുംബത്തിന് സ്വിറ്റ്‌സര്‍ലാന്റില്‍ ഒഴിവുകാലം ചെലവഴിക്കാനും ഭാഗ്യമുണ്ടാവും.

റോഷന്‍ കുടുംബത്തിന്റെ ഇതുവരെയുള്ളത്തില്‍ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന പ്രോജക്റ്റായ ക്രിഷ് 3, വിന്‍ഡോസ് സംവിധാനത്തിലൂടെ ഗെയിം ആസ്വാദകര്‍ക്ക് ലഭ്യമാക്കുന്നത് നല്ലൊരനുഭവമായിരിക്കമെന്ന് ഹൃഥിക് റോഷന്‍ പറഞ്ഞു. ക്രിഷ് 3, ക്രിഷ് 3യെ ആധാരമാക്കിയുള്ള ഗെയിമുകള്‍, വിന്‍ഡോസ് എന്നിവ ചേര്‍ന്നുള്ള കൂട്ടുകെട്ട് വന്‍ വിജയമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ, വിന്‍ഡോസ് ബിസിനസ് ഗ്രൂപ്പ് ഡയരക്റ്റര്‍ അമ്രീഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ആവോശകരമായ ഗെയിമുകളാവും ക്രിഷിന്റേതെന്ന് ഹങ്കാമാ ഡിജിറ്റല്‍ മാനേജിങ് ഡയരക്റ്റര്‍ നീരജ് റോയ് പറഞ്ഞു.

You must be logged in to post a comment Login