ക്രിഷ് 3 നവംബര്‍ ഒന്നിന് കേരളത്തില്‍

കോയിമില്‍ഗയ, ക്രിഷ് എന്നിവയുടെ മൂന്നാം ഭാഗമായ ക്രിഷ് 3 കേരളപിറവിദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വമ്പന്‍ ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയായ ക്രിഷ് ത്രീയിലും ഹൃത്വിക് റോഷന്‍ തന്നെയാണ് നായകന്‍. പ്രിയങ്കാ ചോപ്രയും കങ്കണാ റണൗട്ടുമാണ് ചിത്രത്തിലെ നായികമാര്‍. ആനിമേഷന്റെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സ്‌പൈഡര്‍മാനോടും അവതാറിനോടും കിടപിടിക്കുന്നതായിരിക്കുമെന്നാണ് സംവിധായകന്‍ രാകേഷ് റോഷന്‍ പറയുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ സംഘട്ടനരംഗങ്ങളും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

krrish3-3

ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്‌റോയിയാണ്. ഹൃത്വിക്കിന്റെ സംഘട്ടനരംഗങ്ങള്‍ക്കൊപ്പം ചടുലമായ നൃത്തരംഗങ്ങളും ക്രിഷ് ത്രിയിലുണ്ട്.  ക്രിഷ് ക്രിഷ്, ദില്‍ തൂ ഹി ബതാ, യു ആര്‍ മൈ ലവ് തുടങ്ങി അഞ്ച് ഗാനങ്ങളാണ് ഉള്ളത്. സമീറിന്റേതാണ് ഗാനങ്ങള്‍ ഈണം നല്‍കുന്നത് രാജേഷ് റോഷനാണ്. രാജ്യത്ത് ഇതുവരെ ഏറ്റവുംകുടുതല്‍ സെന്ററുകളില്‍ റിലീസിംഗ് ചെയ്ത സിനിമ എന്ന റെക്കോര്‍ഡ്  ക്രിഷ് 3യുടെ റിലീംസിഗോടെ ചിത്രത്തിന് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login