ക്രിസ്മസ് രാവിന്റെ പടിവാതിലില്‍

മഞ്ഞ് പെയ്യുന്ന രാവില്‍ വിണ്ണിന്റെ പൊന്‍താരകങ്ങള്‍ മണ്ണിലേക്കിറങ്ങി വന്ന ആഘോഷരാവ് ഇതാ ഒരിക്കല്‍ കൂടി ആഗതമായിരിക്കുന്നു. സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം പകര്‍ന്നുതന്ന ദൈവപുത്രന്‍ മണ്ണിലവതരിച്ച ആ പുണ്യരാവ്. ജാതി-മത ഭേദമില്ലാതെ ഒരു മതത്തിന്റെ പ്രത്യേക ആഘോഷം എന്നതിനൊക്കെ അപ്പുറം ക്രിസ്മസ് ഏവര്‍ക്കും സന്തോഷം പകരുന്ന ഒരു ആഘോഷനാള്‍ കൂടിയാണ്. ആഘോഷവും ഭക്തിയും, വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന അപൂര്‍വ്വമായ അനുഭൂതിയുടെ ഒരു ഉത്തമവേള കൂടിയാണിത്…

christmas-wallpapers3
തെരുവു വീഥികളെ പ്രകാശിപ്പിച്ച് നില്‍ക്കുന്ന നക്ഷത്ര വിളക്കുകളും, കരോളിന്റെ ഈരടികളും, താളവും, നിറങ്ങളുമൊക്കെയായി ക്രിസ്മസ് ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഓരോരുത്തര്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും താരങ്ങള്‍ മാനത്തുദിച്ച ഈ ക്രിസ്മസ് വേളയില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു …

You must be logged in to post a comment Login