ക്രൈയുടെ വാര്‍ഷിക ഫോട്ടോജേര്‍ണലിസം മത്സരത്തില്‍ എംടിഎസ് പങ്കാളിയാവുന്നു

കൊച്ചി: കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള എന്‍ജിഒ ആയ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (ക്രൈ) സംഘടിപ്പിച്ചിരിക്കുന്ന ക്ലിക്ക് റൈറ്റ്‌സ് 2013 എന്ന ഫോട്ടോജേര്‍ണലിസം മത്സരവുമായി പ്രമുഖ ടെലികോം സേവനദാതാവായ എംടിഎസ് സഹകരിക്കും. വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ ആ സമയത്ത് എന്തു ചെയ്യുന്നു എന്നറിയാനായി നടത്തുന്ന ഈ മത്സരത്തിന്റെ വിശദവിവരങ്ങള്‍ തങ്ങളുടെ 1.1 കോടി വരിക്കാരെ അറിയിച്ചുകൊണ്ടാണ് എംടിഎസ് ഈ മത്സരവുമായി സഹകരിക്കുന്നത്. സ്‌കൂള്‍ സമയത്ത് ബാലവേല ഉള്‍പ്പെടെയുള്ളവയില്‍ ഏര്‍പ്പെട്ടുകൊണ്ട് മറ്റിടങ്ങളില്‍ കാണപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി www.cry.org/focusonthechild എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തുകൊണ്ട് ഈ മത്സരത്തില്‍ പങ്കെടുക്കാം.

mts

ഓഗസ്റ്റ് 1-ന് തങ്ങളുടെ വരിക്കാര്‍ക്ക്  ‘കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു, ക്രൈയുടെ ക്ലിക്ക് റൈറ്റ് 2013 കാമ്പെയ്ന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cry.org/focusonthechild എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക’ എന്നര്‍ത്ഥം വരുന്ന എസ്എംഎസ് സന്ദേശം അയച്ചുകൊണ്ടാണ് എംടിഎസ് ഈ പങ്കാളിത്തത്തിന് തുടക്കം കുറിക്കുന്നത്. എംടിഎസിന്റെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാരെയും ഈ സാമൂഹ്യസേവന സംരംഭത്തില്‍ പങ്കെടുക്കാന്‍  പ്രോത്സാഹിപ്പിക്കുമെന്ന് എംടിഎസ് ഇന്ത്യ സിഇഒ ദ്മിട്രി ഷുകോവ് പറഞ്ഞു.

 

 

You must be logged in to post a comment Login