ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവം, എസ്‌ഐ പിതൃശൂന്യന്‍; വനിതാ പ്രിന്‍സിപ്പാളിനേയും എസ്‌ഐയേയും അധിക്ഷേപിച്ച് എംഎം മണി

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നും വനിതാ പ്രിന്‍സിപ്പാളിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി അധിക്ഷേപിച്ചു. ചെറുതോണി എസ്‌ഐയെ പിതൃശൂന്യനെന്ന് വിളിച്ചും എംഎം മണി അധിക്ഷേപിച്ചു

mm-mani

ഇടുക്കി: വിവാദ പരാമര്‍ശവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എംഎം മണി വീണ്ടും രംഗത്ത്. സ്ത്രീ വിരുദ്ധ പരാമര്‍ശവും പോീസിനെ രൂക്ഷമായി അധിക്ഷേപിച്ചുമാണ് ഇത്തവണ എംഎം മണി രംഗത്തെത്തിയിരിക്കുന്നത്. ഇടുക്കി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പാളിനെയാണ് എംഎം മണി പൊതുവേദിയില്‍ രൂക്ഷമായി അധിക്ഷേപിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നും വനിതാ പ്രിന്‍സിപ്പാളിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി അധിക്ഷേപിച്ചു. ചെറുതോണി എസ്‌ഐയെ പിതൃശൂന്യനെന്ന് വിളിച്ചും എംഎം മണി അധിക്ഷേപിച്ചു. തന്തയ്ക്ക് പിറക്കാത്ത എന്തു പണിയും ചെയ്യുന്നയാളാണ് എസ്‌ഐ. പൊലീസുകാരെല്ലാം വായ്‌നോക്കികളാണെന്നും മണി പറഞ്ഞു.

ജെഎന്‍യു വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ എസ്എഫ്‌ഐ പഠിപ്പു മുടക്കി സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൈനാവ് പോളിടെക്‌നിക് കോളജില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കാത്തിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ പരാമര്‍ശം.

സ്ത്രീത്വത്തെ അപമാനിച്ചും പൊലീസിനെ ഭീഷണിപ്പെടുത്തിയും പ്രസംഗിച്ച എംഎം മണിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

You must be logged in to post a comment Login