ക്വാറി മാഫിയയ്ക്ക് ഇരയായ റബര്‍ കര്‍ഷകന്‍ നീതി തേടുന്നു

rubberകൊച്ചി: ക്വാറി മാഫിയയുടെ പീഡനങ്ങള്‍ക്ക് ഇരയായ റബര്‍ കര്‍ഷകന്‍ നീതി തേടുന്നു. ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയാണ് പരാതിക്കാരന്‍. തന്റെ ഭൂമിയില്‍ റബര്‍ കൃഷി നടത്തുവാന്‍ കഴിയാതെ കുരുക്കിലായിരിക്കുകയാണിയാള്‍. അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍ ഗ്രാനൈറ്റ്‌സ് ആന്റ് ക്രഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ദുരിതം വിതക്കുന്നത്. തന്റെ 10.4 ഏക്കര്‍ ഭൂമിയുടെ അടുത്ത് 24സെന്റലിലാണ് ക്വാറി തുടങ്ങിയത്. പിന്നീട് ഭൂമി ഏക്കറോളം കയ്യേറിയതായി പരാതിക്കാരന്‍ ആരോപിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ,ജില്ലാ കലക്ടര്‍ എന്നിവരുടെ പക്കല്‍ എല്ലാം പരാതിയുമായി ചെന്നിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.

ഇതിനെതിരെ 2009 മുതല്‍ പലതവണ ജില്ലാ കലക്ടറെയും വില്ലേജ് ഓഫീസിലും റവന്യു വകുപ്പിലും കയറി ഇറങ്ങി. എന്നാല്‍ ഇവരെല്ലാം ക്വാറി മാഫിയക്കു വേണ്ടി തന്നെ വട്ടം ചുറ്റിച്ചതായും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മൂലം സമീപത്തെ ഭൂമി ഇടിഞ്ഞു തുടങ്ങി. ഇയാളുടെ 10.4 ഏക്കര്‍ വരുന്ന ഭൂമി 10തവണയാണ് വില്ലേജ് ഓഫീസില്‍ നിന്നും വന്ന് അളപ്പിച്ചത്. ഒരു തവണ മാത്രം ഒന്നര ലക്ഷം രൂപയോളം നല്‍കേണ്ടിവന്നു. കോടികള്‍ വരുന്ന തന്റെ ഭൂമിയിലെ മരങ്ങള്‍ പോലും ഇന്ന് ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണെന്നും ഇയാള്‍ പറയുന്നു. നാല് വര്‍ഷം റബര്‍ കൃഷിക്കു വേണ്ടി മുന്‍പ് വെട്ടിയിട്ട മരങ്ങള്‍ നശിക്കുകായണ്.

സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത്, ബെന്നി ബഹനാന്‍,രമേശ് ചെന്നിത്തല എന്നിവരോട് ഇക്കാര്യം പലതവണ കണ്ടു പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നതില്‍ നിന്നും എസ്.ഐ പരീത് ഭീഷണിപ്പെടുത്തുന്ന റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തോടൊപ്പം . റവന്യു ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവടങ്ങളില്‍ തനിക്ക് ഏറ്റ അപമാനത്തിന്റെ ഓഡിയോയും പരാതിക്കാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.

രണ്ടു തവണ വധഭീഷണിയും ഫോണിലൂടെ വന്നു. ഏഞ്ചല്‍ ഗ്രാനൈറ്റ്‌സ് ആന്റ് ക്രഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കെ.ജേ.പോള്‍ എന്നയാളാണ് ഇതിനു പിന്നിലെന്നും ജീവനും സ്വത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചു കാത്തിരിക്കുയാണ് ഈ റബര്‍ കര്‍ഷകന്‍ പറഞ്ഞു.

You must be logged in to post a comment Login