ക്ഷമ, ക്ഷമത, ക്ഷതം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

port2ഡോ. ഗിന്നസ് മാടസ്വാമി
അന്തര്‍ദേശീയം :

ക്ഷമ    : ലോകം കീഴടക്കാന്‍ സഹായിക്കുന്ന രണ്ട് മാന്ത്രീക അക്ഷരങ്ങളാണ് ഇവ. ഇന്ന് ജനത ക്ഷമയോട് കൂടി പ്രവര്‍ത്തിക്കുവാനും മറ്റുള്ളവരെ ക്ഷമിക്കുവാനും തയാറല്ല. എല്ലാകാര്യങ്ങളും പൊടുന്നു തന്നെ ഉണ്ടാവണം.  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സമാധാന മാര്‍ഗങ്ങള്‍ മുഖേന നേടുവാന്‍ തയ്യാറാകാത്ത യുവത്യം അശാന്തിയിലൂടെ , അസമാധാനത്തിന്റെ വഴിയിലുടെ നേടാനാണ് അഗ്രഹിക്കുന്നത്. എല്ലാ മതങ്ങളും സ്‌നേഹം ,ദയ,ക്ഷമ ,സമാധാനം എന്നിവയാണ്  നമ്മെ പഠിപ്പിക്കുന്നത്. പ്രത്യേഹിച്ചു ഖുര്‍ ആന്‍ നമ്മെ സമാധാനത്തിന്റെ പാതയിലുടെയാണ് സഞ്ചിരിക്കുവാന്‍ പറയുന്നത്. നാം ചെയ്യുന്നത് ശരിയാണെന്നു നമുക്ക് തോന്നിയെന്നു വരില്ല. ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യമാണ് നാം തിരഞ്ഞെടുക്കുന്നതെങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് മറ്റു മനുഷ്യരുടെ ജീവിതത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണ് .  കൊല്ലുന്നതും , മറ്റുള്ളവരെ കൊല്ലുവാന്‍ പ്രേരിപ്പിക്കുന്നതും ദൈവം നമ്മില്‍ നിന്നും പ്രതിക്ഷിക്കുന്നില്ല. ഏതെങ്കിലും ഒരു മതത്തിന്റെ ദൈവം ദീവ്രവാദം, ഭീകരാക്രമണം, ക്രൂരമായ പ്രവര്‍ത്തികള്‍ മുഖേന സ്വന്തം മതത്തിനെ സംരക്ഷിക്കണം എന്ന് പറയാറില്ല. അപ്പോള്‍ പിന്നെ എന്തിനാണ് മതത്തിന്റെ പേരില്‍ ലോകമെമ്പാടും നടത്തിവരുന്ന ദീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ? ലോകത്തില്‍ നാളിതുവരെ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമായി കോടാനു കോടി മനുഷ്യരാണ്  മണ്ണില്‍ മരിച്ച് വീണത് . ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിനെ നടുക്കിയ നീസ് നഗരത്തില്‍ നടന്ന ഭീകരാക്രമണം. 10 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു. അസമാധാന പ്രവര്‍ത്തികള്‍ മറ്റൊരു അസമാധാനപ്രവര്‍ത്തിയുടെ തുടക്കമാണ് . പയ്യ തിന്നാല്‍ പനയും തിന്നാം,  ക്ഷമിച്ചാല്‍ ജീവിക്കുന്ന ഭൂമിയും കീഴടക്കാം.  ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ഒരു വിഭാഗം ജനങ്ങള്‍ നടത്തുന്ന ദീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിമ ചെയ്യാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും ? ഇസ്ലാമോഫോബിയ അല്ല വേണ്ടത്, ആഗോള സമാധാന ചിന്തയുടെ വിസ്‌പോടനം ആണ് മനസ്സിലുണ്ടാകണ്ടത്. ആയതിലേക്ക് നമുക്കു വേണ്ടേ ക്ഷമ ?

ദേശീയം :

ക്ഷമത : എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യ രാശിയുടെ നന്മയ്ക്കുവേണ്ടി നടത്തപ്പെടുന്ന കാര്യ വിചാരങ്ങള്‍ക്കും വേണം വിജയ ലഹരി കൊയ്യുവാന്‍ ഉപകരിക്കുന്ന ക്ഷമത അഥവാ കാര്യ ക്ഷമത.  ദീര്‍ഘ വീക്ഷണവും , ഇച്ചാ ശക്തിയും കാര്യക്ഷമയും നാടിന്റെ പൂരോഗതി വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്ന പഥങ്ങളാണ്. ക്ഷമതയില്ലാത്ത വിദ്യാഭ്യാസം കത്തിതീര്‍ന്ന ചാരത്തിന് സമാനമാണ്.  ഭീകരമായ ജീര്‍ണതയുടെ അന്ത്യശ്മശാനത്തിലെ മുകളില്‍ എത്തി നില്‍ക്കുന്ന ഭാരതത്തിന്റെ ഉല്‍കര്‍ശത്തിന് വിദ്യാസമ്പന്നരായ യുവതി യുവാക്കള്‍ വീരതയുടെ വക്താക്കളായി മാറേണ്ടിയിരിക്കുന്നു.  അതിന് കാര്യക്ഷമതയുള്ള  വിദ്യാഭ്യാസം അനിവാര്യമാണ് .  രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ ക്ഷമത പ്രായത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട അവശ്യമുണ്ടോ? അദ്ധ്യാപകരുടെ കഴിവിനെ അവരുടെ വയസ് നോക്കിയല്ല നിര്‍ണയിക്കേണ്ടത്.
അമ്പത് വയസിന് താഴെയുള്ള അദ്ധ്യാപകര്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹരിയാന വിദ്യാഭ്യാസ മന്ത്രിയായ റാം ബിലാസ് ശര്‍മ നിര്‍ദ്ദേശം നല്‍കിയത് നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയിക്ക് ഗുണം ചെയ്യുമോ? ഹരിയാനയില്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുവാന്‍ ഇരിക്കെയാണ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന.  സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കനാണ് തീരുമാനത്തിലെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞത് ശ്രേഷ്ഠമായ വിദ്യാഭ്യാസത്തിന്റെ ക്രൂരമായ നരഹത്യക്ക് പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത് ? തികച്ചും യാന്ത്രികമായി കഴിഞ്ഞ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു അഴിച്ചു പണി അവശ്യമാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഇന്ന്  തീവ്ര പരിചരണം അവശ്യമായി വന്നിരിക്കുന്നു . അതിന് ശക്തമായ കെല്പ്പുള്ള ഒരു നേതൃനിര അവശ്യമാണ്. വിവാദ പ്രസ്ദാവനകള്‍ ഇറാക്കാതെ വിജ്ഞാത്തിന്റെ വിപുലമായ മേഖലയിലേക്ക് കുട്ടികളെ ആനയിക്കന്‍  വയസ്സിന്റെ അതിരല്ല നിര്‍ണയിക്കേണ്ടത് – മറിച്ചു അറിവും ബോധവും വിജ്ഞാനവും ഉള്ള വിദ്യാഭ്യാസ വിദഗ്ദരാണ് നാടിനാവശ്യം . വിവാദമായ പ്രസ്താവനകള്‍ ഒഴിവാക്കി കാര്യം ക്ഷമതയുള്ള വിദ്യാഭ്യാസം  കുട്ടികള്‍ക്ക്  നല്‍കുവാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുമൊ ?.

പ്രാദേശികം

ക്ഷതം : കേരളത്തിന്റെ വികസന തുടിപ്പിന് കാരണമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ക്ഷതമേറ്റിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ യാണ് ഈ ക്ഷതം  ഉണ്ടായിരിക്കുന്നത്. വിഴിഞ്ഞത്തിന് വെറും 30 കിലോ. മീറ്റര്‍ മാത്രം അകലെയുള്ള കുളച്ചല്‍ തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത് കേരളത്തിന്റെ വികസന ക്ഷതത്തിന് കാരണമായി . ഒരേ ട്രാഫിക്കിനെ അശ്രയിച്ചു ആരംഭിക്കുന്ന ഈ രണ്ടു പദ്ധതിക്കു ഒന്ന് മറ്റൊന്നിന് തടസ്സമായി മാറും. വാണിജ്യ പ്രതീക്ഷകള്‍ താറുമാറാക്കും. നിര്‍മ്മാണം തുടങ്ങിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖം എന്തു കൊണ്ടും കേരളത്തിന് ആവശ്യമാണ്. ഒരു കാരണവശാലും പദ്ധതി നഷ്ടപ്പെടുവാന്‍ പാടില്ല. തമിഴ്‌നാടിനും വേണം വികസനം. കേരളത്തിനും വേണം വികസനം . കാരണം രണ്ടും നമ്മുടെ രാജ്യത്തിന്റെ സഹോദര സംസ്ഥാനങ്ങളാണ്.  ചര്‍ച്ചയിലുടെ സ്വീകാര്യമായ ഉണര്‍വുള്ള പഠനത്തിലുടെ പദ്ധതികള്‍ നടപ്പിലാക്കണം. പുതിയ പുതിയ വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന കാഴ്ചപാടുള്ള പദ്ധതികള്‍ക്ക് മാത്രമെ കേരളത്തിന്റെ പൊതുകടം , ധനകമ്മി  കുറച്ചു തൊഴില്‍ ഇല്ലായ്മ തുടച്ചു നീക്കുവാന്‍ സഹായിക്കുന്ന ക്ഷതമേല്‍ക്കാത്ത വിഴിഞ്ഞം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയെ തീരു. മാറേണ്ടിയിരിക്കുന്നു. അതിന് കാര്യക്ഷമതയുള്ള വിദ്യാഭ്യാസം അനിവാര്യമാണ് .  രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ ക്ഷമത പ്രായത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട അവശ്യമുണ്ടോ? അദ്ധ്യാപകരുടെ കഴിവിനെ അവരുടെ വയസ് നോക്കിയല്ല നിര്‍ണയിക്കേണ്ടത്.
അമ്പത് വയസിന് താഴെയുള്ള അദ്ധ്യാപകര്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹരിയാന വിദ്യാഭ്യാസ മന്ത്രിയായ റാം ബിലാസ് ശര്‍മ നിര്‍ദ്ദേശം നല്‍കിയത് നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയിക്ക് ഗുണം ചെയ്യുമോ? ഹരിയാനയില്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുവാന്‍ ഇരിക്കെയാണ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന.  സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കനാണ് തീരുമാനത്തിലെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞത് ശ്രേഷ്ഠമായ വിദ്യാഭ്യാസത്തിന്റെ ക്രൂരമായ നരഹത്യക്ക് പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത് ? തികച്ചും യാന്ത്രികമായി കഴിഞ്ഞ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു അഴിച്ചു പണി അവശ്യമാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഇന്ന്  തീവ്ര പരിചരണം അവശ്യമായി വന്നിരിക്കുന്നു . അതിന് ശക്തമായ കെല്പ്പുള്ള ഒരു നേതൃനിര അവശ്യമാണ്. വിവാദ പ്രസ്ദാവനകള്‍ ഇറാക്കാതെ വിജ്ഞാത്തിന്റെ വിപുലമായ മേഖലയിലേക്ക് കുട്ടികളെ ആനയിക്കന്‍  വയസ്സിന്റെ അതിരല്ല നിര്‍ണയിക്കേണ്ടത് – മറിച്ചു അറിവും ബോധവും വിജ്ഞാനവും ഉള്ള വിദ്യാഭ്യാസ വിദഗ്ദരാണ് നാടിനാവശ്യം . വിവാദമായ പ്രസ്താവനകള്‍ ഒഴിവാക്കി കാര്യം ക്ഷമതയുള്ള വിദ്യാഭ്യാസം  കുട്ടികള്‍ക്ക്  നല്‍കുവാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുമൊ ?.

You must be logged in to post a comment Login